Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:46 AM GMT Updated On
date_range 24 July 2017 8:46 AM GMTഅപകടംവിതച്ച് അനധികൃത പാർക്കിങ്
text_fieldsപഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം, പഴയങ്ങാടി മേഖലയിൽ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടം വിതക്കുന്നു. റോഡിെൻറ ഗണ്യമായഭാഗം പാർക്കിങ്ങിന് ഉപയോഗപ്പെടുത്തുന്നതാണ് അപകടത്തിന് കാരണമാകുന്നത്. റോഡിെൻറ ഇരുവശങ്ങളിലും വാഹനം നിർത്തിയിടുന്നതോടെ കാൽനടക്കാർ ദുരിതമനുഭവിക്കുകയാണ്. 10 മീറ്റർ വീതിയിലാണ് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് വികസിപ്പിച്ചത്. എന്നാൽ, ഇരുവശത്തും അധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ അഞ്ചു മീറ്റർ വീതിയാണ് ഗതാഗതത്തിന് ലഭ്യമാകുന്നത്. ടൗൺ പ്ലാനിങ്ങിെൻറ ഭാഗമായോ പഞ്ചായത്തിെൻറ അനുമതിതേടിയോ സൗകര്യപ്പെടുത്തിയതല്ല ഇത്തരത്തിലുള്ള പാർക്കിങ് സൗകര്യം. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം ശേഖരിച്ച് പൊലീസ് അനധികൃത പാർക്കിങ് ബോർഡ് ഏർപ്പെടുത്തുകയായിരുന്നു. പൊലീസിെൻറ പേരിൽ സ്വകാര്യസ്ഥാപനങ്ങളുടെ െചലവിൽ സ്ഥാപിച്ച പാർക്കിങ് ബോർഡിെൻറ സൂചനക്കനുസൃതമായി വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇതോടെ പൊലീസിനെതിരെ ജനരോഷം വ്യാപകമായി. എന്നാൽ, തിരക്കൊഴിഞ്ഞ അനയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ഈടാക്കുന്നതായും പരാതി വ്യാപകമാണ്.
Next Story