Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:45 AM GMT Updated On
date_range 24 July 2017 8:45 AM GMTഷംനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന്
text_fieldsbookmark_border
ഉരുവച്ചാൽ: മെഡിക്കൽവിദ്യാർഥിനി ശിവപുരത്തെ ഷംന തസ്നീം ചികിത്സക്കിടെ മരിച്ചത് ഡോക്ടർമാരുടെ പിഴവുമൂലമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിൽ ഷംനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡോക്ടർമാർക്കെതിരെ നിയമനടപടിയെടുക്കണമെന്നും ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ പഠിക്കുന്ന വിദ്യാർഥിനി അതേ സ്ഥാപനത്തിലെ ചികിത്സാപ്പിഴവുകൊണ്ട് മരിക്കാനിടയായത് ഗുരുതരമായ വീഴ്ചയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ. ഗോപി അധ്യക്ഷത വഹിച്ചു. രാഘവൻ കാഞ്ഞിരോളി, കെ.എ. ഷഫീർ, പി.എം. ആബൂട്ടി, വി.സി. റസാഖ്, എ. ജയരാജൻ, എസ്.എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story