Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബലിതര്‍പ്പണത്തിനായി...

ബലിതര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍

text_fields
bookmark_border
ഇരിട്ടി: കര്‍ക്കടകവാവിനോടനുബന്ധിച്ച് മലയോരമേഖലയിലെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്. കീഴൂര്‍ മഹാദേവ, മഹാവിഷ്ണു ക്ഷേത്രസങ്കേതത്തില്‍ ബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങളാണ്. ബാവലി പുഴക്കരയില്‍ ഇതിനായി രണ്ടു ക്ഷേത്രങ്ങളും ചേര്‍ന്ന് സൗകര്യമൊരുക്കിയിരുന്നു. രാവിലെ അഞ്ചോടെതന്നെ ചടങ്ങുകള്‍ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മലയോരത്തെ വിവിധ പ്രദേശങ്ങളില്‍നിന്നും ചെറുവാഹനങ്ങളിലും മറ്റും ഭക്തജനങ്ങള്‍ രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. വാഹനബാഹുല്യംമൂലം ഇരിട്ടി-എടക്കാനം റോഡിലും കീഴൂര്‍-എടക്കാനം റോഡിലും ഗതാഗതതടസ്സം സൃഷ്‌ടിക്കുമെന്നത് മുന്നിൽകണ്ട് പ്രത്യേക പാർക്കിങ് സംവിധാനം ഒരുക്കിയിരുന്നു. ഇതിനാൽ ഗതാഗതതടസ്സം കാര്യമായി അനുഭവപ്പെട്ടില്ല. ഇരിട്ടി പൊലീസി​െൻറയും അഗ്നിരക്ഷാസേനയുടെയും സേവനമുണ്ടായിരുന്നു. ചടങ്ങുകള്‍ രാവിലെ 11 വരെ തുടര്‍ന്നു. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നീലകണ്ഠന്‍ നമ്പീശൻ, എം. സുരേഷ് ബാബു, പി. കൃഷ്ണൻ, എം. പ്രതാപൻ, പി. രഘു, കരുണാകരൻ, കുഞ്ഞിനാരായണൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇരിട്ടി എസ്.എൻ.ഡി.പിയുടെ കീഴിലുള്ള ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണം നടന്നു. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന ചടങ്ങുകൾക്ക് ജയകുമാർ ശാന്തികൾ കാർമികത്വം വഹിച്ചു. പി.എൻ. ബാബു, കെ.വി. അജി, എ.എൻ. സുകുമാരൻ മാസ്റ്റർ, കെ.കെ. സോമൻ, വിജയൻ ചാത്തോത്ത്, പി.പി. കുഞ്ഞൂഞ്ഞ്, എം.പി. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. ഉളിക്കൽ ഗുരുമന്ദിരം, വീർപ്പാട് കാനക്കരി സുബ്രഹ്മണ്യ ക്ഷേത്രം, മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പന്തി ഗുരുമന്ദിരം, പയ്യാവൂർ കോഴിച്ചാൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കേളകം മൂർച്ചിലക്കാട്ട് ദേവീക്ഷേത്രം, അടക്കാത്തോട് ആനയങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story