Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:17 AM GMT Updated On
date_range 23 July 2017 9:17 AM GMTസിസ്റ്റർ മരിയ സെലിൻ അനുസ്മരണസമ്മേളനം
text_fieldsകണ്ണൂര്‍: ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിെൻറ ജീവിതം കേരളസഭക്കും ഭാരതസഭക്കും പ്രചോദനമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. മരിയ സെലിന്‍ കണ്ണനായ്ക്കലിെൻറ 60ാം ചരമവാര്ഷികാചരണത്തിെൻറ ഭാഗമായി നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മക്കള്‍ക്കും കൂടെയുള്ളവര്‍ക്കും മാതൃകയായി ജീവിക്കേണ്ടവരാണ് നമ്മളെന്ന ചിന്ത പകരുന്നതാണ് സിസ്റ്റര്‍ മരിയ സെലിെൻറ ജീവിതം. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍നിന്ന് ലഭിച്ച പരിശീലനത്തിെൻറ തിളക്കം ആ ജീവിതത്തിലുടനീളം കാണാം. ഈ മാതൃക നമ്മുടെ കുടുംബങ്ങളും പിന്തുടരണമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷതവഹിച്ചു. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ മരിയ സെലിെൻറ നാമകരണത്തിനുള്ള പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സി.എം.ഐ നടപടികള്‍ വിശദീകരിച്ചു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിൽ, ഡോ. വര്‍ഗീസ് ചക്കാലക്കൽ, ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ, വിജയവാഡ ബിഷപ് ഡോ. ടി. ജോസഫ് രാജാറാവു, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഊട്ടി രൂപത വികാരി ജനറാള്‍ മോൺ ക്രിസ്റ്റഫര്‍ ലോറന്‍സ്, കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോൺ ക്ലാരന്‍സ് പാലിയത്ത്, പട്ടുവ ദീനസേവന സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡാനിയേല, കേരള ജസ്യൂട്ട് പ്രൊവിഷ്യല്‍ സുപ്പീരിയര്‍ ഫാ. എം.കെ. ജോര്‍ജ്, യു.എം.ഐ ഇന്ത്യന്‍ പ്രൊവിഷ്യല്‍സ് കോഓഡിനേറ്റര്‍ സിസ്റ്റര്‍ രൂപ പനച്ചിപ്പുറം, കെ.എൽ.സി.എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ എന്നിവര്‍ സംസാരിച്ചു. ഉര്‍സുലൈന്‍ സന്യാസിനി സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍വീറ മറ്റപ്പള്ളി സ്വാഗതവും കണ്ണൂര്‍ അമല പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയ പുരയിടത്തില്‍ നന്ദിയും പറഞ്ഞു. അഖിലകേരള മെഗാ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ഉര്‍സുലൈന്‍ സഭയുടെ ജീവകാരുണ്യപ്രവര്ത്തനത്തിെൻറ ഭാഗമായുള്ള മൂന്ന് ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനവും നടത്തി.
Next Story