Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:17 AM GMT Updated On
date_range 23 July 2017 9:17 AM GMTയേനപോയ ആരോഗ്യ കാർഡ്
text_fieldsകണ്ണൂർ: യേനപോയ മെഡിക്കൽ കോളജ് ആശുപത്രി സാമൂഹികസേവനത്തിെൻറ ഭാഗമായി വിവിധ രോഗീസൗഹൃദ-ആരോഗ്യപരിപാലന പദ്ധതികൾ നടപ്പാക്കുമെന്ന് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. മുഹമ്മദ് അമിൻ വാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യപടിയായി യെൻ ആരോഗ്യ കാർഡ്, യെൻ കിഡ്നി കാർഡ്, യെൻ ക്രാഡിൽ, യെൻ ജറിയാക് കാർഡ് എന്നിവ പുറത്തിറക്കി. നിർധനരോഗികൾക്ക് ആശുപത്രി സേവനങ്ങൾ ഏറ്റവും കുറഞ്ഞ െചലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക െമഡിക്കൽ ക്യാമ്പുകൾ നടത്താനും പദ്ധതിയുണ്ട്. ആരോഗ്യ കാർഡിന് ബി.പി.എൽ വിഭാഗക്കാർ 100 രൂപയും എ.പി.എൽ വിഭാഗക്കാർ 200 രൂപയും അടച്ച് രജിസ്റ്റർ ചെയ്യണം. ഒരു കാർഡ് കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് ഉപയോഗിക്കാം. കാർഡ് ഉടമകൾക്ക് ഒ.പി ചികിത്സക്ക് 60 തരം മരുന്നുകൾ സൗജന്യമായി നൽകും. കൺസൽേട്ടഷൻ, രജിസ്ട്രേഷൻ എന്നിവയും സൗജന്യമാണ്. സ്കാനിങ്ങിന് 50ഉം ലബോറട്ടറി പരിശോധനകൾക്ക് 20ഉം എം.ആർ.െഎ, സി.ടി, എക്കോ, ടി.എം.ടി എന്നിവക്ക് 10ഉം ശതമാനം ഇളവുനൽകും. കിടത്തിച്ചികിത്സക്ക് ജനറൽ വാർഡിൽ ബെഡ്, ഭക്ഷണം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം എന്നിവ പൂർണമായും സൗജന്യമാണ്. ഒാപറേഷൻ, ലബോറട്ടറി പരിശോധന, അൾട്രാസൗണ്ട് സ്കാനിങ്, എക്സ്റേ, ഇ.സി.ജി എന്നിവയും സൗജന്യമാണ്. സാധാരണ പ്രസവങ്ങൾ പൂർണമായും സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ ഡോ. മുഹമ്മദ് ഗുതിഗർ, ഡോ. നാഗരാജ്, കെ.വി. സലാം ഹാജി, ഷാഫി എന്നിവരും പെങ്കടുത്തു.
Next Story