Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാരമായി മാറിയ...

താരമായി മാറിയ ശിവദാസന്​ സഹപ്രവർത്തകരു​െട ആദരം

text_fields
bookmark_border
കണ്ണൂർ: സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കള്ള​െൻറ കഥപറയുന്ന ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിൽ പൊലീസുകാരായി അഭിനയിച്ചതുമുഴുവൻ യഥാർഥ പൊലീസുകാരായിരുന്നു. സ്റ്റേഷനിലെ എല്ലാകാര്യങ്ങളിലും സ്വതസിദ്ധമായി ഇടപെട്ട്, ചെറുപ്പക്കാരനായ എസ്.െഎക്ക് പലപ്പോഴും വിദഗ്ധ അഭിപ്രായങ്ങൾ പറഞ്ഞുകൊടുക്കുന്ന കഥാപാത്രമായി അഭിനയിച്ച ശിവദാസൻ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളിലൊന്നായി. സിനിമയിൽ ആ കഥാപാത്രമായി തകർത്തഭിനയിച്ചത് കണ്ണൂർ സ്പെഷൽ ബ്രാഞ്ചിലെ എ.എസ്.െഎ പി. ശിവദാസനാണ്. സിനിമയിൽ അഭിനയിക്കുന്നതിന് പൊലീസുകാരെ ആവശ്യമുണ്ടെന്നുള്ള അണിയറപ്രവർത്തകരുടെ അറിയിപ്പിന് മരുമകനാണ് ശിവദാസ​െൻറ ചിത്രം അയച്ചുകൊടുത്തത്. ഒാഡിഷനുവേണ്ടി വിളിക്കുേമ്പാൾ ആരോ പറ്റിക്കുന്നതാണെന്നാണ് ശിവദാസൻ വിചാരിച്ചത്. പിന്നീട് മരുമകൻ പറഞ്ഞപ്പോഴാണ് സംഭവം ശരിയാണെന്ന് അറിയുന്നത്. ജീവിതത്തിൽ വർഷങ്ങളായി ഇതേ റോളിൽ മിന്നിത്തിളങ്ങുന്ന ശിവദാസന് വെള്ളിത്തിരയിലും ഇൗ മികവുപുലർത്താൻ കഴിഞ്ഞതോടെ ഹിറ്റ് സിനിമയിലെ തിളങ്ങുന്ന കഥാപാത്രമായി മാറാൻകഴിഞ്ഞു. സ്പെഷൽ ബ്രാഞ്ച് സംഘടിപ്പിച്ച ചടങ്ങിൽ ശിവദാസനെ സഹപ്രവർത്തകർ അനുമോദിച്ചു. എസ്.പി ജി. ശിവവിക്രം ഉപഹാരം നൽകി. ത​െൻറ കീഴിലുള്ള ഉദ്യോഗസ്ഥർ അഭിനയിച്ച സിനിമ നേരത്തെ കാണാൻ സാധിക്കാത്തതിലുള്ള വിഷമം പങ്കുവെച്ച ജില്ല പൊലീസ് ചീഫ് അടുത്തദിവസംതന്നെ കണ്ണൂരിലെ വിവിധ അഗതിമന്ദിരങ്ങളിലുള്ളവർക്കൊപ്പം സിനിമ കാണാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസുകാർതന്നെയാണ് അഗതിമന്ദിരത്തിലുള്ളവർക്ക് സിനിമയുടെ ടിക്കറ്റ് നൽകുന്നത്. ചടങ്ങിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, ഡിവൈ.എസ്.പി (അഡ്മിൻ) വിനോദ് കുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story