Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:13 AM GMT Updated On
date_range 23 July 2017 9:13 AM GMTരാമനുണ്ണിക്കും ദീപാ നിശാന്തിനും എതിരെ ഉയരുന്നത് അസഹിഷ്്ണുത ^മന്ത്രി കെ.കെ. ശൈലജ
text_fieldsരാമനുണ്ണിക്കും ദീപാ നിശാന്തിനും എതിരെ ഉയരുന്നത് അസഹിഷ്്ണുത -മന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍: എഴുത്തുകാരൻ രാമനുണ്ണിയെയും അധ്യാപിക ദീപാ നിശാന്തിനെയും ഭീഷണിപ്പെടുത്താന്‍ രംഗത്തുവരുന്നത് തീവ്രവാദികളുടെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സരസ്വതി ദേവിയുടെ നഗ്‌നചിത്രം വരച്ചവരെ കൊല്ലുമെന്ന് പറയുന്നവര്‍ എങ്ങനെയാണ് കൊണാര്‍ക്ക് ക്ഷേത്രത്തില്‍ പോകുന്നത്. അവര്‍ക്കൊന്നും ഇത്തരം കാഴ്ചകളില്‍ അശ്ലീലം തോന്നാറില്ലേയെന്നും മന്ത്രി ചോദിച്ചു. ദൈവത്തിെൻറ സ്വന്തം അവകാശികളായിനടിക്കുന്ന ആർ.എസ്.എസുകാര്‍ ഇതിെൻറപേരില് വാളെടുക്കാന്‍ തുടങ്ങി. സമാധാനപരമായി ജീവിക്കാനുള്ള അവകാശംപോലും നഷ്ടമായ അവസ്ഥയാണ്. മുസ്ലിംകളെല്ലാം ഭീകരരാണെന്ന ചിന്താഗതിമാറ്റണം. ഏതെങ്കിലും ഒരു മതത്തില്‍ പിറന്നതുകൊണ്ട് അവര്‍ ഭീകരവാദികളാണെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഹിറ്റ്‌ലറുടെ കാലത്തെപോലെ നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ബി.ജെ.പി-ആർ.എസ്.എസ് പ്രയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകയും കന്നട എഴുത്തുകാരിയുമായ ചേതന തീര്‍ഥഹള്ളി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് കെ.പി.വി. പ്രീത അധ്യക്ഷത വഹിച്ചു. എ.ഐ.ഡി.ഡബ്യൂ.എ സംസ്ഥാന സെക്രട്ടറി പി. സതീദേവി, പി.കെ. ശ്രീമതി എം.പി, പ്രഫ. കെ.എ. സരള, മേയര്‍ ഇ.പി. ലത, കെ. മാധവി എന്നിവര്‍ സംസാരിച്ചു. പി.പി. ദിവ്യ സ്വാഗതം പറഞ്ഞു.
Next Story