Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightmust....pls carry in...

must....pls carry in page 5 package.....എം.എൽ.എക്കെതിരായ വീട്ടമ്മയുടെ പരാതി ഗൗരവതരം –മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കോവളം എം.എൽ.എ എം. വിൻസ​െൻറിനെതിരായ വീട്ടമ്മയുടെ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തി​െൻറ ഭാഗമായാണ് വിൻസ​െൻറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കെതിരായ എല്ലാത്തരം അക്രമങ്ങളും ഗൗരവമായി കാണും. കുറ്റകൃത്യങ്ങളിൽ കർശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീത്വത്തിനുനേരെ നീളുന്ന കരങ്ങൾ ഏത് പ്രബലേൻറതായാലും പിടിച്ചുകെട്ടാനും നിയമത്തിന് മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും. തങ്ങൾ ആക്രമിക്കപ്പെട്ടാൽ സർക്കാർ തുണയുണ്ടെന്ന ബോധം സ്ത്രീകളിൽ വളരുന്നത് ശുഭോദർക്കമാണ്. അത്തരം സുരക്ഷാബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിന് മുന്നിലെത്തിക്കാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നത്. അത്തരം പരാതികൾ ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരുമെന്നും അദ്ദേഹം കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story