Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടിനെ അമ്പരപ്പിച്ച് ...

നാടിനെ അമ്പരപ്പിച്ച് വാണിയമ്പലത്തെ സ്ഫോടനം

text_fields
bookmark_border
മരിച്ചയാളുടെ ബന്ധുവും നാട്ടുകാരും രക്ഷപ്പെട്ടത് തലനാരിഴക്ക് വണ്ടൂര്‍: വാണിയമ്പലം അങ്ങാടിയിലെ കച്ചവടക്കാരും നാട്ടുകാരും ഞെട്ടലോടെയാണ് ശനിയാഴ്ച ഉണ്ടായ സ്ഫോടനവും മരണവാര്‍ത്തയും കേട്ടത്. പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഇന്‍ഡസ്ട്രിയല്‍ കടയില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചെന്ന വാര്‍ത്തയാണ് ആദ്യം പരന്നത്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ആശങ്കയും പടര്‍ത്തി. കേട്ടവര്‍ കടയിലേക്ക് ഓടിയെത്തി. കടക്ക് മുമ്പില്‍ പുകമയം. മാംസാവശിഷ്ടങ്ങളും തുണിക്കഷ്ണങ്ങളും സമീപം ചിതറി കിടക്കുന്നു. പിന്നീടാണ് മരിച്ച സലീമും ബന്ധുവായ ഷറഫുദ്ദീനും തമ്മിലെ വഴക്കും മരണകാരണവും അറിഞ്ഞത്. പാറ അളിയാക്ക എന്ന പേരിൽ സലീം നാട്ടിൽ സുപരിചിതനാണ്. സലീമി​െൻറ മകളുടെ വിവാഹം ഭാര്യയുടെ സഹോദരപുത്രനായ ഷറഫുദ്ദീ​െൻറ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് സലീമിനെ അറിയിക്കാതെയാണ് നടത്തിയതെന്നാരോപിച്ച് നേരത്ത ഇവര്‍ തമ്മില്‍ കശപിശ നടന്നിരുന്നു. ഒരു പ്രകോപനത്തിനും ഇടവരുത്താതെ ഷറഫുദ്ദീ​െൻറ പിന്നിലൂടെ എത്തിയ സലീം കല്ലുകൊണ്ട് തലക്കടിക്കുകയും പിന്നില്‍നിന്ന് ചേര്‍ത്തു പിടിക്കുകയും ചെയ്തു. ഇതോടെ ഇന്‍ഡസ്ട്രിയിലെ മറ്റു ജോലിക്കാരും സമീപത്തുണ്ടായിരുന്നവരും ഇടപെട്ട് ഇയാളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സലീമി​െൻറ അരയില്‍ വെടിമരുന്നി​െൻറ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും സമീപത്തുള്ളവരും കുതറിയോടി. ഉടന്‍ വന്‍ ശബ്ദത്തോടെ സലീം പൊട്ടിത്തെറിക്കുകയായിരുന്നെന്ന്്് ദൃക്സാക്ഷികള്‍ പറഞ്ഞു. ഈ സമയം തലനാരിഴക്കാണ് ഷറഫുദ്ദീനും പ്രദേശത്തെ കച്ചവടക്കാരും രക്ഷപ്പെട്ടത്. മരിച്ച സലീമി​െൻറ കൈയിൽ ചെറിയ കത്തിയുണ്ടായിരുന്നതായും പറയുന്നു. വയനാട്ടില്‍നിന്ന് 30 വര്‍ഷം മുമ്പാണ് സലീം വാണിയമ്പലത്ത് എത്തിയത്. 27 വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. കിണറിലെ പാറ പൊട്ടിക്കല്‍ ജോലിയിൽ അറിയപ്പെടുന്നയാളും വാണിയമ്പലം അങ്ങാടിയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story