Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഴശ്ശി ഡാമിൽ തള്ളാൻ...

പഴശ്ശി ഡാമിൽ തള്ളാൻ മാലിന്യവുമായെത്തിയ യുവാവ്​ പിടിയിൽ

text_fields
bookmark_border
മട്ടന്നൂർ: പഴശ്ശി ഡാമിൽ തള്ളാൻ അറവുമാലിന്യവുമായെത്തിയ യുവാവിനെ ഗുഡ്സ് ഓട്ടോ സഹിതം പൊലീസ് പിടികൂടി. വെളിയമ്പ്ര കൊട്ടാരം പൂക്കുണ്ടിൽെവച്ചാണ് ഓട്ടോഡ്രൈവർ എൻ. സിറാജ് (32) മട്ടന്നൂർ പൊലീസി​െൻറ പിടിയിലായത്. കുടിവെള്ളവിതരണത്തിനായി ഉപയോഗിക്കുന്ന പഴശ്ശി അണക്കെട്ടിൽ അറവുമാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നതായി നേരേത്ത പരാതി ഉയർന്നിരുന്നു. മട്ടന്നൂർ പ്രിൻസിപ്പൽ എസ്.ഐ എ.വി. ദിനേശ്, എസ്.ഐ രാഘവൻ വയലേരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് അണക്കെട്ടിൽ തള്ളാൻ മാലിന്യവുമായി യുവാവ് എത്തിയത്. ഗുഡ്സ് ഓട്ടോയിൽ ആറോളം പെട്ടികളിൽ നിറച്ചാണ് മാലിന്യം െകാണ്ടുവന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story