Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:01 AM GMT Updated On
date_range 23 July 2017 9:01 AM GMTഹജ്ജ് പഠന ക്യാമ്പ്
text_fieldsപയ്യന്നൂർ: മേഖല സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലതല ഹജ്ജ് പഠന ക്യാമ്പ് പാലത്തരയിൽ സംഘടിപ്പിച്ചു. പയ്യന്നൂർ ഖതീബ് കബീർ ഫൈസി ചെറുകോട് ഉദ്ഘാടനം ചെയ്തു. കെ.പി.പി. തങ്ങൾ അൽബുഖാരി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസിന് നേതൃത്വം നൽകി. പി.കെ. അബൂബക്കർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ദുഅ മജ്ലിസിന് അഹമ്മദ് പൂക്കോയ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകി. അബൂബക്കർ നിസാമി മടവൂർ, എസ്.എ. ഷുക്കൂർ ഹാജി, ഹുസൈൻ തങ്ങൾ അൽ അസ്ഹരി, എ.പി. ഇസ്മാഈൽ ഹാജി, കെ.പി. അബ്ദുന്നാസർ ഹാജി, എം. മുഹമ്മദലി ഹാജി, ഇ.കെ. ശാഫിഹാജി, ടി.പി. മഹമ്മൂദ് ഹാജി, സി.പി. അബൂബക്കർ മൗലവി, ദാവൂദ് മുസ്ലിയാർ, എസ്.കെ. ഹംസഹാജി, എം. അബ്ദുല്ല, എൻ.എ. മജീദ്, എൻ.പി. ഇബ്രാഹീം ഹാജി, ശറഫുദ്ദീൻ ഫൈസി എന്നിവർ സംസാരിച്ചു. ചാന്ദ്രദിനാചരണം കൊട്ടില: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനാചരണം വിവിധ പരിപാടികളോടെ നടന്നു. സി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ. നാരായണൻ മാസ്റ്റർ, സി. രമണി ടീച്ചർ എന്നിവർ സംസാരിച്ചു. ഇന്നത്തെ പരിപാടികൾ പയ്യന്നൂർ വിദ്യാമന്ദിർ കോളജ്: ആരോഗ്യാവകാശ സംരക്ഷണസമിതി ചർച്ചാ സമ്മേളനം സനൂപ് നരേന്ദ്രൻ-10.00 കരിവെള്ളൂർ രക്തസാക്ഷി നഗർ: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോ. പഞ്ചായത്തുതല കമ്മിറ്റി രൂപവത്കരണം-10.00 കണ്ടങ്കാളി പൂന്തുരുത്തി ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം: ജനറൽ ബോഡി യോഗവും വിദ്യാർഥികൾക്കുള്ള അനുമോദനവും-2.30 പയ്യന്നൂർ ഹോട്ടൽ മൈത്രി സൽക്കാരം: നന്മ മേഖലാ കൺവെൻഷൻ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വ. ശശി വട്ടക്കൊവ്വൽ-2.00
Next Story