Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:01 AM GMT Updated On
date_range 2017-07-23T14:31:12+05:30നീന്തൽ പരിശീലനം
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലം റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന ശാസ്ത്രീയ ഇന്ന് കണ്ടംകുളങ്ങര പുതിയകുളത്തിൽ ആരംഭിക്കും. രാവിലെ 10ന് ഡോ. സന്തോഷ് ശ്രീധർ പരിശീലനം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 9400510858, 9847510859. യാത്രയയപ്പും പഠന ക്ലാസും പയ്യന്നൂർ: രാമന്തളി ശാഖ മുസ്ലിം ലീഗിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങള്‍ റിലീഫ് സെല്ലിെൻറ ആഭിമുഖ്യത്തില്‍ ഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു. രാമന്തളി ഖതീബ് അബ്ദുൽ റഷീദ് സഅദി ഉദ്ഘാടനം ചെയ്തു. കക്കുളത്ത് അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ ഹസനി പറവന്നൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. മൊഹിയുദ്ധീന്‍ റജബ് ഹാജി, പി.എം. അബ്ദുല്ലത്തീഫ്, യു.കെ. മുഹമ്മദ് കുഞ്ഞി, സി.കെ. അഹമ്മദ് ഹാജി, പി.പി. ബഷീര്‍, പി.കെ. ഷബീര്‍, ചിറയില്‍ അഷ്റഫ് എന്നിവർ സംസാരിച്ചു. തൊഴില്‍പരിശീലനവും നിയമനവും പയ്യന്നൂർ: ദേശീയ നഗര ഉപജീവന മിഷന് കീഴില്‍ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും പദ്ധതി നടപ്പിലാക്കുന്നു. തൊഴില്‍പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയതലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും നിയമനവും നല്‍കും. പരിശീലനത്തിനുശേഷം സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായങ്ങളും നല്‍കും. അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി ജൂൈല 25. കോഴ്സുകളുടെ വിവരങ്ങൾക്കും രജിസ്ട്രേഷനും 9947045762 എന്ന നമ്പറിൽ ബന്ധപ്പെടണം.
Next Story