Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:04 AM GMT Updated On
date_range 22 July 2017 9:04 AM GMTപനി പടരുന്നു; ഇന്നലെ ചികിത്സ തേടിയത് 897 പേർ
text_fieldsകാഞ്ഞങ്ങാട്: കാലവർഷം ശക്തിപ്പെട്ടതോടെ പകർച്ചപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞയാഴ്ച വരെ മലയോര മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പനിബാധിച്ച് ആശുപത്രികളിലെത്തിയതെങ്കിൽ ഇപ്പോൾ മംഗൽപാടി, ചെങ്കള പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ചികിത്സതേടി എത്തുന്നത്. ഇന്നലെ മാത്രം 897 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിലെത്തിയത്. ഇതിൽ 31 പേരെ അഡ്മിറ്റ് ചെയ്തു. ജനുവരി മുതൽ 932 പേർക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ജീവനക്കാർ പറഞ്ഞു. ഇതിൽ 217 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇൗയാഴ്ച ചികിത്സക്കെത്തിയവരിൽ കാഞ്ഞങ്ങാട്, നീലേശ്വരം, കുമ്പഡാജെ, ബളാൽ, അജാനൂർ എന്നിവിടങ്ങളിലുള്ള ഏതാനും പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ല ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മറ്റു സർക്കാർ ആശുപത്രികളിലുമായി മുന്നൂറിൽപരം പേരാണ് നിത്യവും ചികിത്സ തേടിയെത്തുന്നത്. പെരിയ സി.എച്ച്.സിയിൽ ഒരാഴ്ചക്കിടെ പനി ബാധിച്ചെത്തിയവരുടെ എണ്ണം 200 ആണ്. ഇതിൽ മൂന്നുപേർക്ക് ഡെങ്കിപ്പനിയുള്ളതായി സംശയമുണ്ട്. പ്രതിരോധ നടപടികളും ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ് സജീവമാണെങ്കിലും ആശുപത്രിയിലും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ജീവനക്കാരില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്.
Next Story