Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് അതിക്രമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും

text_fields
bookmark_border
പയ്യന്നൂർ: ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ സി.പി.എം നേതൃത്വത്തിൽ പയ്യന്നൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മകൾ നടത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാച്ചേനി പുന്നക്കോടൻ സ്മാരക വായനശാല, പയ്യന്നൂർ അന്നൂർ അമ്പല പരിസരം, 24ന് വൈകീട്ട് അഞ്ചിന് കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പരിസരം, മോലോത്തുംചാൽ, പെരളം സ​െൻറർ, രാമന്തളി സെൻട്രൽ, 25ന് വൈകീട്ട് അഞ്ചിന് കാറമേൽ മുച്ചിലോട്ട് പരിസരം, കോറോം സെൻട്രൽ, കരിവെള്ളൂർ ടൗൺ എന്നിവിടങ്ങളിലാണ് ജനകീയ കൂട്ടായ്മകൾ നടത്തുന്നത്. സമാധാനാന്തരീക്ഷം നിലനിന്നിരുന്ന എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ മേഖലകളിൽ സി.പി.എം പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീടുകൾ തകർക്കുകയും ചെയ്യുന്ന ആർ.എസ്.എസ് തേർവാഴ്ചക്കെതിരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story