Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരിയെ കടയിൽക്കയറി ...

വ്യാപാരിയെ കടയിൽക്കയറി കുത്തിയ സംഭവം: ഒരു പ്രതികൂടി അറസ്​റ്റിൽ

text_fields
bookmark_border
കാസര്‍കോട്: കടയില്‍ അതിക്രമിച്ചുകയറി യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പൂത്തൂര്‍ പഞ്ചത്തുകുന്നിലെ അബ്ദുറഹ്മാ ന്‍ എന്ന ഇംത്യാസിനെയാണ് (25) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ മെഗ്രാല്‍പുത്തൂര്‍ പേരാല്‍ മൈമൂന്‍ നഗറിലെ കെ.എ. ശംസുദ്ദീനെ (26) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇബ്രാഹീമി​െൻറ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് െപാലീസ് കേസെടുത്തത്. ജൂലൈ രണ്ടിന് ഉച്ചക്ക് 1.30ഒാടെയാണ് സംഭവം നടന്നത്. ഇബ്രാഹീമി​െൻറ കടയില്‍ അതിക്രമിച്ചുകടന്ന സംഘം കടയുടെ ഗ്ലാസും സാധനസാമഗ്രികളും അടിച്ചുതകർത്തു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും ഗാലക്സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ പടിഞ്ഞാറിലെ ഇബ്രാഹീമിനെ (39) ആക്രമിച്ച കേസിലെ പ്രതികൂടിയാണ് ഇംത്യാസ്.
Show Full Article
TAGS:LOCAL NEWS 
Next Story