Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വകാര്യ ബസ്...

സ്വകാര്യ ബസ് ജീവനക്കാരൻ പുഴയില്‍ മരിച്ച നിലയില്‍

text_fields
bookmark_border
ചെറുപുഴ: സ്വകാര്യ ബസ് ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിച്ചാല്‍ മീന്തുള്ളിയിലെ പന്നിപ്പുഴയില്‍ ചാക്കോയുടെ മകന്‍ സിബി (32)യെയാണ് വെള്ളിയാഴ്ച രാവിലെ കാര്യങ്കോട് പുഴയില്‍ മീന്തുള്ളി കോണ്‍ക്രീറ്റ് പാലത്തിനുസമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട്--ചെറുപുഴ-കോഴിക്കോട് റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. കഴിഞ്ഞദിവസം തിരുമേനി-പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ ജോലിയെടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. പാലത്തി​െൻറ തകര്‍ന്ന കൈവരി ഭാഗത്തുനിന്നും കുത്തൊഴുക്കുള്ള പുഴയിലേക്ക് വീണതാണെന്നു കരുതുന്നു. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: ആലിസ്. സിനി ഏക സഹോദരിയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ച രണ്ടിന് മീന്തുള്ളി സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story