Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:52 AM GMT Updated On
date_range 22 July 2017 8:52 AM GMTകുട്ടികളുടെ സോപ്പ് വിപണിയിൽ
text_fieldsപുഴാതി: പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ നിർമിച്ച സോപ്പുകൾ വിപണിയിലെത്തി. സോപ്പ് ഒന്നിന് 20 രൂപ നിരക്കിലാണ് വിപണിയിലൂടെ വിൽപന നടത്താൻ തീരുമാനിച്ചത്. എൻ.എസ്.എസ് വളൻറിയർമാരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് കൈത്തൊഴിൽ പരിശീലന പദ്ധതിയിൽ സോപ്പ് നിർമാണത്തിലുള്ള പരിശീലനം നൽകിയത്. സോപ്പ് വിപണനത്തിെൻറ ഉദ്ഘാടനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. ഡോ. പി. മുഹമ്മദ് ആശിഖ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ എൻ.എസ്.എസ്. യൂനിറ്റ് ദത്തെടുത്ത അംബേദ്കർ കോളനിയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് എം.എൽ.എ ചടങ്ങിൽ അറിയിച്ചു.
Next Story