Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:50 AM GMT Updated On
date_range 22 July 2017 8:50 AM GMTഇമ്പിച്ചിബാവ ഭവനനിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാം
text_fieldsകണ്ണൂർ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവനനിര്‍മാണപദ്ധതിയില്‍ ന്യൂനപക്ഷക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു. ഒരു വീടിന് രണ്ടരലക്ഷം രൂപ ലഭിക്കും. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തമായോ അല്ലെങ്കിൽ പങ്കാളിയുടെ പേരിലോ രണ്ട് സെൻറ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. മുമ്പ് ഭവനനിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പിെൻറ പ്രത്യേകഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. നികുതി രസീത്, റേഷന്കാര്ഡിെൻറ പകര്‍പ്പ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവസഹിതം ജില്ല കലക്ടർ, കണ്ണൂര്‍ എന്ന വിലാസത്തില്‍ തപാല്‍വഴിയും അപേക്ഷിക്കാം. അപേക്ഷാഫോറം കലക്ടറേറ്റില്‍നിന്ന് ലഭിക്കും. അവസാനതീയതി ജൂലൈ 31.
Next Story