Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:48 AM GMT Updated On
date_range 22 July 2017 8:48 AM GMTഅയ്യങ്കാളി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമർഥരായ പട്ടികജാതി വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലൻറ് സര്‍ച്ച് ആന്‍ഡ് ഡെവലപ്മെൻറ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2016--17 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാർ/എയ്ഡഡ് സ്‌കൂളില്‍ നാല-ാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വാര്‍ഷികവരുമാനം ലക്ഷം രൂപയില്‍ കവിയാത്തതും സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയുടെ കൂടെ ജാതി, വരുമാനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷികപരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച പ്രധാനാധ്യാപകെൻറ സര്‍ട്ടിഫിക്കറ്റ്, കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പ് എന്നിവസഹിതം ആഗസ്റ്റ് 10ന് മുമ്പ് അതത് ബ്ലോക്ക്-പട്ടികജാതി വികസന ഒാഫിസില്‍ എത്തിക്കണം. ഫോൺ: 0497 2700596.
Next Story