Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:45 AM GMT Updated On
date_range 22 July 2017 8:45 AM GMTരണ്ടു മാസം മുമ്പ് നിർമിച്ച രാജമുടി-^മലയാംപടി റോഡ് തകർന്നു
text_fieldsരണ്ടു മാസം മുമ്പ് നിർമിച്ച രാജമുടി--മലയാംപടി റോഡ് തകർന്നു കേളകം: മഴയിൽ കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിലെ രാജമുടി-മലയാംപടി റോഡ് തകർന്നു. ഇതുവഴിയുള്ള ഏക ബസും സർവിസ് ഭാഗികമാക്കി. രണ്ടു മാസം മുമ്പാണ് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ രാജമുടി--മലയാംപടി റോഡിനായി അനുവദിച്ചത്. 650 മീറ്റർ മാത്രമുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടക്കുമ്പോൾതന്നെ ക്രമക്കേടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. കനത്ത മഴ പെയ്തതോടെ റോഡിലെ ടാറിങ് ഇളകി കാൽനടയാത്രപോലും ചെയ്യാൻകഴിയാത്ത അവസ്ഥയാണ്. 650 മീറ്ററിന് 15 ലക്ഷം രൂപ വകയിരുത്തി നിർമിച്ച റോഡിെൻറ അവസ്ഥ അടിയന്തരമായി ബന്ധപ്പെട്ടവർ പരിഹരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Next Story