Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:45 AM GMT Updated On
date_range 22 July 2017 8:45 AM GMTകാറ്റിലും മഴയിലും വീടുകൾ തകർന്നു
text_fieldsആലക്കോട്: കഴിഞ്ഞദിവസമുണ്ടായ കനത്തകാറ്റിലും മഴയിലും കാർത്തികപുരത്തും മണക്കടവിലും വീട് തകർന്നു. കാർത്തികപുരത്ത് മാവുംതട്ടിലെ കുഴിപ്പള്ളാത്ത് ഹരിഹരൻ-അമ്മിണി ദമ്പതികളുടെ വീടാണ് തകർന്നത്. ഒാടിട്ടവീടിെൻറ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. പ്രായമായ ദമ്പതികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മണക്കടവ് വായിക്കമ്പയിലെ അമ്പലത്തിങ്കൽ തങ്കമ്മയുടെ വീടാണ് തകർന്നത്. അരലക്ഷത്തിലധികം രൂപയുടെ നഷ്ടം നേരിട്ടു. ഒാൺലൈൻ പോക്കുവരവ്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ പിലാത്തറ: വില്ലേജ് ഒാഫിസുകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ജൂലൈ ഒന്നുമുതൽ നടപ്പാക്കിയ ഒാൺലൈൻ പോക്കുവരവ് സംവിധാനത്തിലെ കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാർ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നു. ജൂലൈ 26ന് നടക്കുന്ന ആധാരം എഴുത്തുകാരുടെ കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ ഒാൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ മാതമംഗലം യൂനിറ്റ് യോഗം തീരുമാനിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ബാബുരാജ്, പി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. കെ. ഭാസ്കരൻ സ്വാഗതവും കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Next Story