Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:24 AM GMT Updated On
date_range 21 July 2017 9:24 AM GMTകടപ്പുറം വിജയം: കോൺഗ്രസിൽ ആവേശത്തിെൻറ തിരതല്ലൽ
text_fieldsകാസര്‍കോട്: കടപ്പുറം വാർഡിലെ വിജയത്തിൽ നഗരത്തിലെ കോൺഗ്രസിൽ ആവേശത്തിെൻറ തിരതല്ലൽ. ബി.ജെ.പിക്ക് കനത്ത തിരിച്ചടിനൽകാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നതാണ് വിജയത്തിന് തിളക്കമേറ്റുന്നത്. കാസർകോടും പരിസരപ്രദേശങ്ങളിലും കൊലപാതകമുൾെപ്പടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസിെൻറ തിരിച്ചുവരവ്. നാലു സീറ്റുവരെ നേടാൻ ജനസ്വാധീനമുണ്ടായിരുന്ന കോൺഗ്രസ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ഇല്ലാതെ നഗരസഭയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. 2010--2015 കാലത്ത് കോൺഗ്രസിനുണ്ടായിരുന്ന രണ്ടു സീറ്റും ബി.ജെ.പി പിടിച്ചെടുത്തത് കാസർകോട് നഗരത്തിൽ ബി.ജെ.പി നൽകിയ അപകടകരമായ സന്ദേശമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കടപ്പുറം സീറ്റും വിദ്യാനഗർ സീറ്റും ബി.െജ.പിയുടെ കൈകളിലെത്തിയത് കോൺഗ്രസിനകത്തെ വഴക്കുകളാലായിരുന്നു. ഹമീദലി ഷംനാട് ചെയർമാനായിരുന്ന കാലത്ത് കോൺഗ്രസ് നാലു സീറ്റുവരെ കാസർകോട് നഗരസഭയിൽ നേടിയിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാണ് നഗരസഭയിൽനിന്ന് കോൺഗ്രസ് പൂർണമായും പുറത്തായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളായ വിദ്യാനഗറും കടപ്പുറവും ബി.ജെ.പിയാണ് പിടിച്ചെടുത്തത് എന്നത് കോൺഗ്രസിന് കളങ്കമായി. ബി.ജെ.പിയുടെ വാർഡ് മെംബർ പ്രേമ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റിയാസ് മൗലവിയെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയതിനെ തുടർന്ന് കാസർകോട്ടും പരിസരങ്ങളിലും അടുത്തകാലത്തുണ്ടായ വർഗീയസംഘർഷം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തുണക്കുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയതിെനക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തത് വർഗീയരഹിത രാഷ്ട്രീയത്തിെൻറയും വിജയമായി.
Next Story