Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേന്ദ്ര സർവകലാശാല:...

കേന്ദ്ര സർവകലാശാല: ലാബും ലൈബ്രറിയും അടച്ച്​ വിദ്യാർഥികളെ പുറത്താക്കി

text_fields
bookmark_border
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ താമസസൗകര്യം ലഭിക്കാത്ത വിദ്യാർഥിനികൾ അഭയംതേടിയ ലൈബ്രറികളും ലാബുകളും അടച്ചു. വിദ്യാർഥിസമരത്തെ തുടർന്ന് കേന്ദ്ര സർവകലാശാല അടച്ചതിന് പിന്നാലെയാണ് നടപടി. വൃത്തിയാക്കാനെന്നപേരിൽ ജീവനക്കാർ വിദ്യാർഥികളോട് അഞ്ചുമിനിറ്റ് പുറത്തുനിൽക്കാനാവശ്യപ്പെട്ടു. വിദ്യാർഥികൾ പുറത്തിറങ്ങിയ ഉടൻതന്നെ ജീവനക്കാർ അകത്തുനിന്ന് മുൻവാതിൽ അടച്ച് പിൻവാതിലിലൂടെ പുറത്തുകടന്നു. ഇന്നലെ ഉച്ചയോടെ വാതിലുകളില്ലാത്ത മൾട്ടിപർപസ് ഹാളിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് പഠനസമരം നടത്തി. പെരിയ തേജസ്വിനിയിൽ തിങ്കളാഴ്ച രാത്രിമുതൽ അഭയംതേടിയ വിദ്യാർഥിനികളെയാണ് വ്യാഴാഴ്ച രാവിലെ ലൈബ്രറി ഹാളിൽനിന്ന് തന്ത്രപരമായി പുറത്താക്കിയത്. നായന്മാർമൂലയിലെ ലാബും രാവിലെ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. ലാബിനകത്ത് മറന്ന ബാഗ് എടുക്കാൻ തിരിച്ചെത്തിയ വിദ്യാർഥിനിയെ പൊലീസ് അകത്തുകയറാൻ അനുവദിച്ചില്ല. പടന്നക്കാട് കാമ്പസിലാണ് കൂടുതൽ വിദ്യാർഥികൾ ലാബുകളിൽ അഭയംതേടിയത്. പ്ലാൻറ് ലാബ്, ജനോമിക്സ് ലാബ്, അനിമൽ സയൻസ് ലാബ്, എൻവയൺമ​െൻറ് ലാബ് എന്നിവയിൽനിന്ന് വിദ്യാർഥികളെ പുറത്താക്കി അടച്ചിട്ടു. പിഎച്ച്.ഡി വിദ്യാർഥികൾക്കും പ്രവേശനം നിഷേധിച്ചതോടെ ഇവരുടെ ഗവേഷണപഠനം നിലച്ചിരുന്നു. എന്നാൽ, ഇവർക്ക് ലൈബ്രറി ഹാളി​െൻറ താക്കോൽ നൽകിയെങ്കിലും എം.എസ്സി വിദ്യാർഥികളെ കയറ്റാൻപാടില്ലെന്ന് നിർേദശം നൽകി. സ്റ്റുഡൻറ് റഫ്യൂജീ മൂവ്മ​െൻറ് എന്നപേരിലാണ് വിദ്യാർഥികൾ പഠനസമരം നടത്തുന്നത്. അഞ്ഞൂറോളം വിദ്യാർഥിനികളാണ് സമരരംഗത്തുള്ളത്. എന്നാൽ, വിദ്യാർഥികൾക്ക് താമസസൗകര്യം ഉറപ്പുനൽകിയിട്ടല്ല പ്രവേശനം നൽകുന്നതെന്ന് രജിസ്ട്രാർ രാധാകൃഷ്ണൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇത് െഎ.െഎ.ടിപോലെ െറസിഡൻഷ്യൽ സർവകലാശാലയല്ല. 626 പേർക്ക് ഹോസ്റ്റൽ സൗകര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങൾ ഉന്നയിച്ച ചോദ്യത്തിന് ഒരിക്കൽപോലും സർവകലാശാല അധികൃതർ മറുപടിപറഞ്ഞില്ല എന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി. പി.ജി സീറ്റുകൾ വർധിപ്പിക്കുേമ്പാൾ ആനുപാതികമായി ഹോസ്റ്റൽ സൗകര്യം വർധിപ്പിക്കേണ്ടതല്ലേയെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. പരാതി നൽകാൻ രക്ഷിതാക്കൾ വി.സിയുടെ ഒാഫിസിനു പുറത്ത് നാലു മണിക്കൂർ കാത്തുനിന്നെങ്കിലും അദ്ദേഹം പിൻവാതിലിൽക്കൂടി പുറത്തിറങ്ങിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് വിദ്യാർഥികൾ പറഞ്ഞു. പടം
Show Full Article
TAGS:LOCAL NEWS 
Next Story