Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂനപക്ഷ കമീഷൻ...

ന്യൂനപക്ഷ കമീഷൻ സിറ്റിങ്; 20 കേസുകൾ പരിഗണിച്ചു

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷക്ഷേമ കമീഷൻ അംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസലി​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ 20 പരാതികൾ പരിഗണിച്ചു. പരിഗണിച്ച കേസുകൾ തുടർവാദങ്ങൾക്കായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഭൂമിക്ക് പട്ടയം നൽകുന്നില്ലെന്ന് കാണിച്ച് ഹോസ്ദുർഗ് സ്വദേശിനി ചീനമ്മാടത്ത് ഖദീജ നൽകിയ പരാതിയിൽ സർക്കാറി​െൻറ റിപ്പോർട്ട് തേടി. പി.എസ്.സി സംവരണ നിയമനം അട്ടിമറിച്ചതായി ആരോപിച്ച് കാസർകോട് സ്വദേശി നൽകിയ പരാതിയിൽ കാസർകോട് ജില്ല പി.എസ്.സി ഓഫിസറോട് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കമീഷൻ നിർദേശം നൽകി. നബിദിനറാലിയിൽ പ്രത്യേക മതസംഘടനയുടെ സ്റ്റിക്കർ പതിച്ചില്ലെന്ന കാരണംപറഞ്ഞ് വിദ്യാർഥിയെ പുറത്താക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിൽ, മതവിഭാഗീയതക്ക് ശ്രമിക്കുന്നതായി കാണിച്ച് മദ്റസ അധ്യാപകനെ ഉൾപ്പെടുത്തി കേസെടുക്കാൻ തലശ്ശേരി സി.ഐക്ക് നിർദേശം നൽകി. മുൻ ഡി.ജി.പിയുടെ ഭാര്യ പൂച്ചെടികൾ മോഷ്ടിച്ചെന്നാരോപിച്ച് സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരിയാരം എസ്.ഐ കമീഷൻ മുമ്പാകെ റിപ്പോർട്ട് നൽകി. തുടർവാദങ്ങൾക്കായി മാറ്റിയ പരാതികൾ ആഗസ്റ്റ് 22ന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story