Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:20 AM GMT Updated On
date_range 21 July 2017 9:20 AM GMTഎൻ.ജി.ഒ യൂനിയൻ കലക്ടേററ്റ് മാർച്ച്
text_fieldsbookmark_border
കണ്ണൂർ: കേരള എന്‍.ജി.ഒ യൂനിയെൻറ നേതൃത്വത്തില്‍ സംസ്ഥാനജീവനക്കാര്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാറിെൻറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, വര്ഗീയതചെറുക്കുക, തദ്ദേശസ്വയംഭരണ പൊതു സര്‍വിസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. മോഹനന് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എ. രതീശന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. രാമചന്ദ്രന് സ്വാഗതം പറഞ്ഞു. സി. ലക്ഷ്മണന്, കെ.എം. സദാനന്ദന്, ടി.ഒ. വിനോദ്കുമാര്‍, എം.കെ. സൈബുന്നിസ, ടി.എം. അബ്ദുറഷീദ് എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story