Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:18 AM GMT Updated On
date_range 21 July 2017 9:18 AM GMTകത്തെഴുതാം, സമ്മാനം നേടാം
text_fieldsകണ്ണൂർ: കത്തെഴുത്തും സ്റ്റാമ്പ്ശേഖരണവും േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി തപാൽവകുപ്പ് പൊതുജനങ്ങൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 'ബാപ്പുജീ, അങ്ങെനിക്ക് പ്രചോദനമാകുന്നു' എന്ന വിഷയത്തിലാണ് മത്സരം. മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ എഴുതാം. 18 വയസ്സിന് താഴെയുള്ളവർക്കും മുകളിലുള്ളവർക്കുമായി രണ്ടു വിഭാഗങ്ങളിലാണ് മത്സരം. എ4 പേപ്പറിൽ 1000 വാക്കുകളിൽ കവിയാതെയും ഇൻലൻറ് ലെറ്റർ കാർഡിൽ 500 വാക്കുകളിൽ കവിയാതെയും എഴുതാം. കത്തുകൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം, 695033 എന്ന വിലാസത്തിൽ ആഗസ്റ്റ് 15ന് മുമ്പ് ലഭിക്കണം. തെരഞ്ഞെടുക്കുന്ന മികച്ച കത്തുകൾക്ക് 50,000, 25,000, 10,000 എന്നിങ്ങനെ ദേശീയതലത്തിലും 25,000, 10,000, 5000 എന്നിങ്ങനെ സർക്കിൾതലത്തിലും കാഷ് അവാർഡുകൾ നൽകും. കൂടുതൽ വിവരങ്ങൾ www.indiapostgov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Next Story