Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്രമം...

അക്രമം വ്യവസായമാക്കിമാറ്റാൻ അനുവദിക്കരുത് ^പി.വി. രാജഗോപാലൻ

text_fields
bookmark_border
അക്രമം വ്യവസായമാക്കിമാറ്റാൻ അനുവദിക്കരുത് -പി.വി. രാജഗോപാലൻ പയ്യന്നൂർ: സമൂഹത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിച്ച് ഒരു വ്യവസായമാക്കിമാറ്റാനുള്ള ശ്രമത്തെ ജനങ്ങൾ ചെറുത്തുതോൽപിക്കണമെന്ന് ഗാന്ധിയനും സർവോദയ പ്രവർത്തകനുമായ പി.വി. രാജഗോപാലൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ അതിക്രമത്തിനെതിരെ പീപിൾസ് മൂവ്മ​െൻറ് ഫോർ പീസി​െൻറ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ നടന്ന പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള കേന്ദ്രവും കേരളവും ഭരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തുന്ന അക്രമസംഭവങ്ങൾ വേദനാജനകമാണ്. രാഷ്ട്രീയക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ നേതൃത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. സ്കറിയ കല്ലൂർ അധ്യക്ഷത വഹിച്ചു. അഡ്വ. ടോണി ജോസഫ്, സ്വാമി പ്രേമാനന്ദ, ടി.പി.ആർ. നാഥ്, കെ.യു. വിജയകുമാർ, കരയിൽ സുകുമാരൻ, കെ.പി. പ്രശാന്ത്, ഫാ. ബിജു ഇളമ്പച്ചൻ വീട്ടിൽ, ഹരിദാസ് മംഗലശ്ശേരി, മധുമേനോൻ, പവിത്രൻ തില്ലങ്കേരി, പവിത്രൻ --------------------കോതേരി-------------------, സതീഷ് കുമാർ, പി. --------------------ഷമ്മീൻ-----------------------, ഭാസ്കരൻ വെള്ളൂർ, എ.കെ.പി. നാരായണൻ, സി.വി. രാജഗോപാലൻ, ദാമോദരൻ വെള്ളോറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story