Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.എസ്​. അനിൽകുമാറിനും...

വി.എസ്​. അനിൽകുമാറിനും രത്​നമ്മക്കും വാടക ഗർഭപാത്രത്തിലൂടെ ഇരട്ട കൺമണികൾ

text_fields
bookmark_border
കണ്ണൂർ: എഴുത്തുകാരൻ വി.എസ്. അനിൽകുമാറിന് വാടകഗർഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. കഴിഞ്ഞദിവസമാണ് അനിൽകുമാറിനും ഭാര്യ രത്നമ്മക്കുമായി ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. 1986ൽ വിവാഹിതരായ ഇരുവരും കുഞ്ഞുങ്ങൾക്കായി 31 വർഷമാണ് കാത്തിരുന്നത്. ചേരാനെല്ലൂരിലെ സൈമർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഡോ. പരശുറാം ഗോപിനാഥി​െൻറ നേതൃത്വത്തിലായിരുന്നു ചികിത്സ. നോയ്ഡയിലെ േപ്രാജെനീ എന്ന ഏജൻസിയാണ് ഇവർക്കായി മുംബൈ സ്വദേശിനിയിലൂടെ വാടകഗർഭപാത്രം കണ്ടെത്തിയത്. കുഞ്ഞുങ്ങളിൽ ഒന്ന് ആൺകുട്ടിയും മറ്റൊന്ന് പെൺകുട്ടിയുമാണ്. ഇവർക്കായി നടത്തിയ വന്ധ്യതാചികിത്സകൾ വിജയിക്കാത്തതിനെ തുടർന്ന് ടെസ്റ്റ്ട്യൂബ് ശിശുവിനായുള്ള ശ്രമങ്ങളും നടത്തി. ഇതിനുശേഷമാണ് വാടകഗർഭപാത്രത്തിനുള്ള സാധ്യതകൾ തേടിയത്. കണ്ണൂർ സർവകലാശാല സ്റ്റുഡൻ്റ് ഡീനായിരുന്നു വി.എസ്. അനിൽകുമാർ. രത്നമ്മ തളിപ്പറമ്പ് സർ സയ്യിദ് കോളജ് മലയാളം വിഭാഗം മുൻ മേധാവിയാണ്. പടം: അനിൽകുമാറും ഭാര്യയും കുഞ്ഞുങ്ങൾക്കൊപ്പം
Show Full Article
TAGS:LOCAL NEWS 
Next Story