Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:00 AM GMT Updated On
date_range 21 July 2017 9:00 AM GMTഇരിട്ടി മേഖലയില്‍ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി; വ്യാപക നാശനഷ്ടം
text_fieldsഇരിട്ടി: രണ്ടു ദിവസമായി ഇരിട്ടിയിലും മലയോരമേഖലയിലും തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. താഴ്ന്നസ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണും കടപുഴകിയും വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും വ്യാപക നാശനഷ്ടം സംഭവിച്ചു. കുടക് വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തൊട്ടിപ്പാലം, പേരട്ട ഭാഗങ്ങളിലെ താഴ്ന്നസ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. പുഴ കരകവിഞ്ഞൊഴുകി പേരട്ട-തൊട്ടില്‍പാലം റോഡ് വെള്ളത്തിനടിയിലായി. ഇതുമൂലം ഏറെനേരം ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു. ആനപ്പന്തിയിലെ രാജേഷ് വലിയതൊട്ടി, പുല്ലറമ്പില്‍ ഷിബു, കുര്യാക്കോസ് ചാഞ്ഞമല എന്നിവരുടെ വീടുകളും മേഴ്സി ഫുള്‍ കോണ്വെൻറിെൻറ ഒരുഭാഗവും മരങ്ങള്‍വീണ് തകര്‍ന്നു. ഉളിക്കല്‍-ഇരിട്ടി റോഡില്‍ ചെട്ട്യാര്‍പീടികയില്‍ കമുക് പൊട്ടിവീണ് കടയുടെ മേല്‍ക്കൂര തര്‍ന്നു. ശ്രീധരെൻറ കടക്കു മുകളിലാണ് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ കനത്തകാറ്റിലും മഴയിലും കമുക് പൊട്ടിവീണത്. കടയുടെ മുന്‍ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. കടയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല. മേഖലയില്‍ വ്യാപക കൃഷിനാശവും ഉണ്ടായി. മലയോരമേഖലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീതിയും നിലവിലുണ്ട്.
Next Story