Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:04 AM GMT Updated On
date_range 21 July 2017 8:04 AM GMTകവിതാസമാഹാര പ്രകാശനം
text_fieldsbookmark_border
പഴയങ്ങാടി: തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച സഈദ് ഹമദാനിയുടെ കവിതാ സമാഹാരമായ 'മേഘച്ചെരിവിലെ ഓർമപ്പൂക്കൾ' പ്രകാശനംചെയ്തു. കഥാകൃത്ത് താഹ മാടായി ഗൾഫ് 'മാധ്യമം' പത്രാധിപർ വി.കെ. ഹംസ അബ്ബാസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വാദിഹുദയിലെ പൂർവവിദ്യാർഥിയായ ഹമദാനിയുടെ കവിതാസമാഹാരം പൂർവവിദ്യാർഥി സംഗമത്തിലായിരുന്നു പ്രകാശനംചെയ്തത്. ചടങ്ങിൽ മൂസകുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷതവഹിച്ചു. ജലീൽ പടന്ന കവിതാസമാഹാരം പരിചയപ്പെടുത്തി. അമീൻ ബാവ പൂളപൊയിൽ, ബി. അബ്ദുൽ ജലീൽ മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സഈദ് ഹമദാനി നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story