Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഴ്​സ്​ സമരം; ...

നഴ്​സ്​ സമരം; യുവമോർച്ച കലക്ടറേറ്റ്​ മാർച്ച് നടത്തി

text_fields
bookmark_border
കണ്ണൂർ: നഴ്‌സുമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യുവമോർച്ച ജില്ല കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് കലക്ടറേറ്റ് ഗേറ്റിനു മുന്നിൽ തടഞ്ഞു. ഗേറ്റി​െൻറ ഇരുമ്പുപാളികൾ സമരക്കാർ തകർത്തെങ്കിലും സംഘർഷത്തിലേക്ക് നീങ്ങിയില്ല. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. അരുൺ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.സി. രതീഷ് സ്വാഗതവും കെ.സി. ജയേഷ് നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് സി.എം. ജിതേഷ്, ജില്ല സെക്രട്ടറി ലസിത പാലക്കൽ, എസ്. വിജയ്, ബ്രിജേഷ് പേരാവൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story