Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:27 AM GMT Updated On
date_range 20 July 2017 9:27 AM GMTഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsകണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. പകർച്ചവ്യാധികളടക്കം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ളതും അനാരോഗ്യകരമായ അന്തരീക്ഷത്തിൽ സൂക്ഷിച്ചതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. കൃഷ്ണെൻറ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. റൂഫ് ടോപ് ഗാർഡൻ, ഗാർഡൻ റസ്റ്റാറൻറ്, സേവർ ഹോട്ടൽ, മലബാർ റസിഡൻസി, വഞ്ചിനാട്, ബീവീസ്, സോന, ഹോട്ടൽ റോയൽ റീമ, റോയൽ ഗീത, ശകുന്തള ടീ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. ഇൗ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇരുപതോളം ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. പ്രമോദ്, എസ്. അബ്ദുറഹ്മാൻ എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
Next Story