Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:27 AM GMT Updated On
date_range 20 July 2017 9:27 AM GMTമഴ; ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം
text_fieldsഇരിട്ടി: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടം. പുഴകളും തോടുകളും കരകവിഞ്ഞെഴുകി. മരംവീണ് ഇരിട്ടിമേഖലയിൽ നാലു വീടുകൾ ഭാഗികമായി തകർന്നു. കീഴൂരിൽ മൂന്ന് വീടുകൾക്കാണ് നാശം നേരിട്ടത്. എരുമത്തടത്ത് ഒരു വീടും മരംവീണ് ഭാഗികമായി തകർന്നു. കീഴൂരിലെ മുണ്ടക്കൽ വേണു, പാറക്കൽ ലിസ, മണി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഇരിട്ടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻററിെൻറ മേൽക്കൂര കാറ്റിൽ പാറിപ്പോയി. കച്ചേരിക്കടവ് ബാരാപോൾ റോഡിെൻറ അരികുഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. കച്ചേരിക്കടവ് പള്ളിക്ക് സമീപം തോടിനോട് ചേർന്ന കരിങ്കൽ ഭിത്തിയും റോഡിെൻറ ഒരുഭാഗവും തോട്ടിലേക്ക് തകർന്നുവീഴുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും അപകടത്തിലായി. മഴ തുടരുകയാണെങ്കിൽ ഇനിയും ഈഭാഗം ഇടിഞ്ഞുവീഴാൻ സാധ്യത ഏറെയാണ്. സ്വകാര്യവ്യക്തിയുടെ മതിലും ഇടിഞ്ഞു വീണിട്ടുണ്ട്. മതിൽ പുനർനിർമിക്കാനായി ഇറക്കിവെച്ച ചെങ്കല്ലുകളും മതിലിനൊപ്പം തോട്ടിലേക്കു പതിച്ചു. ബാരാപോൾ പദ്ധതിയുടെ ഭാഗമായി റോഡിെൻറ മറുവശത്ത് ആഴത്തിൽ ചാലുകീറി ഭൂഗർഭകേബിളുകൾ സ്ഥാപിച്ചിരുന്നു. ഓവുചാൽ നിർമിക്കാത്തതു മൂലം ഈ ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും പതിവാണ്.
Next Story