Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണറ്റിൽ അജ്​ഞാത...

കിണറ്റിൽ അജ്​ഞാത മൃതദേഹം

text_fields
bookmark_border
ആലക്കോട്: കരുവഞ്ചാൽ മീമ്പറ്റി ആശാനഗറിൽ അജ്ഞാതെന ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തളിപ്പറമ്പ്-ആലക്കോട് മെക്കാഡം റോഡിനു സമീപം പ്രവർത്തിക്കുന്ന ഹോേളാബ്രിക്സ് കമ്പനിവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആൾമറയുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം. സമീപവാസിയാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടത്. ആലക്കോട് പൊലീസും തളിപ്പറമ്പിൽനിന്ന് ഫയർഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാൻറ്സും ഷർട്ടുമാണ് വേഷം. കൈയിൽ ചരട് കെട്ടിയിട്ടുണ്ട്. മൃതദേഹം ജീർണിച്ചുവീർത്തനിലയിലാണ്. ഇതരസംസ്ഥാനക്കാരനാണെന്നു സംശയിക്കുന്നു. കന്നടഭാഷയിലുള്ള ചില കടലാസുകൾ കീശയിൽനിന്ന് കണ്ടെടുത്തു. തൊട്ടടുത്തു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളോട് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. മൃതദേഹത്തിൽനിന്ന് എ.ടി.എം കാർഡും ഡ്രൈവിങ് ലൈസൻസും കിട്ടിയതിൽനിന്ന് ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലക്കാരനാണെന്നു സംശയിക്കുന്നു. ഗോദാവരി െപാലീസ് സ്റ്റേഷനുമായി ആലക്കോട് പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ചെറിയാൻ ആലക്കോട്: ഉദയഗിരി പുല്ലരിയിലെ ആദ്യകാല കുടിയേറ്റകർഷകൻ മുറിക്കൽ ചെറിയാൻ (89) നിര്യാതനായി. ഭാര്യ: അന്നമ്മ -കുത്തുകല്ലേങ്കൽ കുടുംബാംഗമാണ്. മക്കൾ: സോഫി, ജയ, ബാബു, ലാലു, ലാലി, നിർമല, റെജി. മരുമക്കൾ: ദാസ് (പേരാമ്പ്ര), ആൻറണി (കൂരാച്ചുണ്ട്), അമ്മിണി (കോടഞ്ചേരി), ലിസി (മാലോം), ജോൺസൺ (കല്ലൊടി), ടോമി (പൂഴിത്തോട്), സിൽവി (ജോസ്ഗിരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഉദയഗിരി സ​െൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story