Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 2:47 PM IST Updated On
date_range 20 July 2017 2:47 PM ISTപത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പയ്യന്നൂർ: മാതൃഭൂമി പയ്യന്നൂർ ലേഖകനായിരുന്ന കെ. രാഘവപ്പൊതുവാളുടെ സ്മരണക്ക് പത്രപ്രവർത്തകർക്ക് നൽകിവരുന്ന സംസ്ഥാനതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2016 ജൂലൈ മുതൽ 2017 ജൂൺവരെയുള്ള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലഹരി ഉൾപ്പെടെയുള്ള സാമൂഹികതിന്മകൾക്കെതിരായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് െസപ്റ്റംബർ ഏഴിന് നടക്കുന്ന രാഘവപ്പൊതുവാൾ ചരമവാർഷികാചരണത്തിൽ വിതരണം ചെയ്യും. താൽപര്യമുള്ളവർ റിപ്പോർട്ടിെൻറ ഒറിജിനൽ, മൂന്നു പകർപ്പുകൾ, ജോലിചെയ്യുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ബയോഡാറ്റ എന്നിവസഹിതം എ.കെ.പി. നാരായണൻ, ചെയർമാൻ, കെ. രാഘവപ്പൊതുവാൾ സ്മാരക പുരസ്കാരസമിതി, പി.ഒ. അന്നൂർ, പയ്യന്നൂർ-670307 എന്ന വിലാസത്തിൽ അയക്കണം. അവസാനതീയതി ആഗസ്റ്റ് 10. ഫോൺ: 9495416645.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story