Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂർവ വിദ്യാർഥിനി സംഗമം ...

പൂർവ വിദ്യാർഥിനി സംഗമം 23ന്

text_fields
bookmark_border
മാഹി: മാഹി ഗവ. ഗേൾസ്‌ ഹൈസ്കൂൾ ‌ ഉച്ചക്ക് രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആയിരത്തോളം പേർ പങ്കെടുക്കുന്ന 'സ്മൃതിയുണർത്ത്' - സംഗമം ഡോ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും. 1985--2008 കാലത്ത് അധ്യാപനം നടത്തിയ 75ഓളം അധ്യാപകരെയും പി.ടി.എ പ്രസിഡൻറുമാർ, മദർ പി.ടി.എ പ്രസിഡൻറുമാർ എന്നിവരെയും ആദരിക്കും. ഓപറേഷൻ മേഘദൂതിൽ പങ്കെടുത്ത്‌ ശാരീരിക വൈകല്യം ഏറ്റുവാങ്ങേണ്ടിവന്ന ലഫ്‌. കേണൽ എം.കെ. സുരേന്ദ്രന് ധീരപുത്ര അവാർഡ്‌ നൽകി ആദരിക്കുകയും ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.ഇ. സുലോചന, വിന്ധ്യ ദാമോദരൻ, വി.പി. ഷാനില, സജിനി സതീഷ്‌, പി. ലീന വിനോയ്, പി. സീന സുർജിത്‌, സവിത ശ്രീനിവാസ്‌ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story