Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:15 AM GMT Updated On
date_range 20 July 2017 9:15 AM GMTതലശ്ശേരി താലൂക്കിലെ റേഷൻകടകൾ ഇന്ന് തുറക്കില്ല
text_fieldsതലശ്ശേരി: താലൂക്ക് സപ്ലൈ ഒാഫിസർ കെ.ടി. പ്രകാശെൻറ നിര്യാണത്തിൽ അനുശോചിച്ച് വ്യാഴാഴ്ച തലശ്ശേരി താലൂക്കിലെ റേഷൻകടകളടച്ച് ഹർത്താലാചരിക്കുമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. 299, 292, 298, 262, 263, 386, 237, 401 നമ്പർ റേഷൻകടകളിൽ വ്യാഴാഴ്ച നടത്താനിരുന്ന റേഷൻകാർഡ് വിതരണ ക്യാമ്പ് 29ന് നിശ്ചിത സ്ഥലങ്ങളിൽ നടക്കുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസ് അറിയിച്ചു. അധ്യാപകർക്ക് പരിശീലനം തലശ്ശേരി: സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻററിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാനെത്ത അധ്യാപകർക്ക് നൽകിവരുന്ന ഉൗർജസംരക്ഷണ പരിശീലനത്തിെൻറ ഭാഗമായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, യു.പി വിഭാഗം സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂൾ കോഒാഡിനേറ്റർമാർക്കുള്ള പരിശീലനം ശനിയാഴ്ച തലശ്ശേരി സൗത്ത് ബി.ആർ.സിയിൽ (ചിറക്കര) നടക്കും. സ്കൂൾ എൻറോൾമെൻറ് ഫോറം, അംഗങ്ങളായ കുട്ടികളുടെ ലിസ്റ്റ് എന്നിവ പരിശീലനനാളിൽ തിരികെ ഏൽപിക്കണം.
Next Story