Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:15 AM GMT Updated On
date_range 20 July 2017 9:15 AM GMTപ്രകൃതിസ്നേഹ സന്ദേശവുമായി ചാക്യാർകൂത്ത്
text_fieldsമാഹി: മേഖലയിലെ ഏക ഗവ. ഫ്രഞ്ച് ഹൈസ്കൂളായ എക്കോൾ സെന്ത്റാൾ എ കൂർ കോംപ്ലമാന്തേറിൽ വിവിധ ക്ലബുകളുടെ രൂപവത്കരണത്തോടനുബന്ധിച്ച് ചാക്യാർകൂത്ത് അവതരിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യവും വനനശീകരണവും ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെതിരെ കുട്ടികൾക്കു ചെയ്യാവുന്ന കാര്യങ്ങളും നർമത്തിൽചാലിച്ചു സംഗീതാത്മകമായാണ് ചാക്യാർ അവതരിപ്പിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരംവരെ ആയിരത്തി അഞ്ഞൂറോളം വിദ്യാലയാങ്കണങ്ങളിൽ പ്രകൃതിസ്നേഹ കലാപ്രകടനങ്ങളൊരുക്കുന്ന കണ്ണൂർ ഡെഡിക്കേറ്റേഴ്സിെൻറ കലാകാരന്മാരായ സന്തോഷ് ചിടങ്ങിൽ, ചന്ദ്രശേഖരൻ കിടങ്ങിൽ എന്നിവരാണ് മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ പ്രകൃതിസ്നേഹാവബോധ ചാക്യാർകൂത്ത് അവതരിപ്പിച്ചത്. പ്രധാനാധ്യാപകൻ എം. മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഫ്രാന്‍സിസ് മെൻഡോസ ഉദ്ഘാടനം ചെയ്തു. പോൾ ഷിബു സ്വാഗതവും സി.ഇ. രസിത നന്ദിയും പറഞ്ഞു. വിജയി, അണിമ പവിത്രൻ, ഫാത്തിമ വാജിത എന്നിവർ നേതൃത്വം നൽകി.
Next Story