Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:15 AM GMT Updated On
date_range 20 July 2017 9:15 AM GMTപാനൂരിൽ കാറ്റിലും മഴയിലും വ്യാപകനാശം
text_fieldsപെരിങ്ങത്തൂർ: ശക്തമായ കാറ്റിലും മഴയിലും പാനൂർ നഗരസഭയിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടം. അണിയാരം കൊഴപ്പാൾകുളം ഭാഗത്തു വട്ടപ്പറമ്പത്ത് ബാലെൻറ വീട്ടുപറമ്പിലുള്ള നിരവധി മരങ്ങൾ കടപുഴകി. കോതേമ്പത്ത് മാതുവിെൻറയും മാരാംവീട്ടിൽ ദാസെൻറയും വീടിെൻറ ഓടുകൾ ഇളകിവീണു. കോതേമ്പത്ത് വിനോദെൻറയും മാവിലോത്ത് ഗോവിന്ദെൻറയും വീട്ടുപറമ്പിൽ കൃഷിനാശമുണ്ടായി. തെയ്യനാടി ബാലെൻറ വീടിനു കേടുപാടുകൾ സംഭവിച്ചു. കൊഴപ്പാൾ ഭാസ്കരെൻറയും അനന്തെൻറയും വലിയാണ്ടികുനിയിൽ ശാരദയുടെയും വീടിനു മുകളിൽ മരങ്ങൾവീണു ഭാഗികമായി തകർന്നു. കിടഞ്ഞി മീത്തലെ കോമത്ത് യശോദയുടെയും പി.കെ. മോഹനെൻറയും വീട് മരംവീണ് തകർന്നു. വിവിധ ഭാഗങ്ങളിൽ വൈദ്യുതിതൂണുകളും മരങ്ങളും റോഡിലേക്ക് വീണതിനാൽ ഗതാഗതം സ്തംഭിച്ചു. വൈദ്യുതിബന്ധവും താറുമാറായി.
Next Story