Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇൗസ്​റ്റ്​ഹിൽ...

ഇൗസ്​റ്റ്​ഹിൽ പഴശ്ശിരാജ മ്യൂസിയത്തിൽ ഇനി ബ്രിട്ടീഷ്​ ഇന്ത്യയുടെ​ വെള്ളിനാണയങ്ങളും

text_fields
bookmark_border
ഇൗസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിൽ ഇനി ബ്രിട്ടീഷ് ഇന്ത്യയുടെ വെള്ളിനാണയങ്ങളും കോഴിക്കോട്: ശിലായുഗത്തിലേതുൾപ്പെടെ ചരിത്രാവശിഷ്ടങ്ങളുള്ള ഇൗസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ കാലത്തെ 266 വെള്ളിനാണയങ്ങളെത്തി. 1862 മുതൽ വിനിമയം ചെയ്തുവന്ന നാണയങ്ങൾക്ക് ശരാശരി 11.60 ഗ്രാം വീതം തൂക്കവും 3.08 സ​െൻറീമീറ്റർ വ്യാസവുമാണുള്ളത്. കണ്ണൂർ ചെറുതാഴം മുണ്ടൂർ കോക്കോട് പാറമ്മൽ പറമ്പിൽനിന്ന് ഇൗയിടെ ലഭിച്ചതാണിവ. ഇതിൽ 'വിക്ടോറിയ ക്വീൻ' എന്ന് രേഖപ്പെടുത്തിയ 34 നാണയങ്ങളിൽ കിരീടധാരിയായ വിക്ടോറിയ രാജ്ഞിയുടെ അർധകായ രൂപവും മുകളിൽ ഇടതുവശത്ത് വിക് ടോറിയ എന്നും വലത്ത് ക്വീൻ എന്നും മുദ്രണം ചെയ്തിട്ടുണ്ട്. പിൻവശത്ത് പുഷ്പചക്രത്തിനു നടുവിൽ വൺ റുപ്പീ ഇന്ത്യ 1862 എന്നും മുദ്രണം ചെയ്തിട്ടുണ്ട്. വിക്ടോറിയ എംപ്രസ് എന്ന് രേഖപ്പെടുത്തിയതാണ് 128 നാണയങ്ങൾ. 1877ൽ വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനി പട്ടം സ്വയമണിഞ്ഞതോടെ ക്വീൻ എന്നതിനുപകരം എംപ്രസ് എന്നാണ് നാണയങ്ങളിൽ മുദ്രണം ചെയ്തിരുന്നത്. 1901 വരെ ഇൗ ശ്രേണിയിലുള്ള നാണയങ്ങൾ അടിച്ചിരുന്നുവെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. എഡ്വേർഡ് ഏഴ് കിങ് എംപറർ എന്ന് രേഖപ്പെടുത്തിയതാണ് 91 നാണയങ്ങൾ. 1901ൽ വിക്ടോറിയ രാജ്ഞിക്കുശേഷം ഭരണം ഏറ്റെടുത്ത എഡ്വേർഡ് ഏഴാമ​െൻറ കാലത്തേതാണിത്. നാണയങ്ങളുടെ മുഖഭാഗത്ത് രാജാവി​െൻറ അർധകായ രൂപമാണുള്ളത്. പിൻഭാഗത്ത് നടുവിൽ നാണയത്തി​െൻറ മൂല്യവും വർഷവും ഇംഗ്ലീഷിലും പേർഷ്യനിലും രേഖപ്പെടുത്തിയിട്ടുണ്ട്. എഡ്വേർഡ് ഏഴാമനുശേഷം 1911 ജൂൺ 22നാണ് ജോർജ് അഞ്ചാമൻ ഭരണസാരഥ്യം ഏെറ്റടുക്കുന്നത്. ഇദ്ദേഹത്തി​െൻറ കാലത്തുള്ള 13 നാണയങ്ങളാണ് ശേഷിക്കുന്നവ. ഇതിൽ ജോർജ് അഞ്ച് കിങ് ആൻഡ് എംപറർ എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇൗസ്റ്റ്ഇന്ത്യ കമ്പനിയുടെ അധികാരം ഇന്ത്യയൊട്ടുക്ക് വ്യാപിച്ചതോടെ ഏകരൂപമുള്ള നാണയ വ്യവസ്ഥ അനിവാര്യമാെണന്ന് കൽക്കത്ത മിൻറ് കമ്പനിക്ക് ബോധ്യപ്പെടുകയും ഇംഗ്ലീഷ് രീതി പിന്തുടർന്ന് അവിടത്തെ ഭരണാധികാരിയുടെ തലയോടുകൂടി ഏകീകൃത നാണയ വ്യവസ്ഥക്ക് 1835ൽ ഇന്ത്യയിൽ തുടക്കമിടുകയുമായിരുന്നുവെന്നാണ് ചരിത്രരേഖകളിൽ പരാമർശിക്കുന്നത്. മതിയായ സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് ഇവ പ്രദർശിപ്പിക്കുകയെന്ന് പഴശ്ശിരാജ മ്യൂസിയം ചാർജ് ഒാഫിസർ കെ. കൃഷ്ണരാജ് പറഞ്ഞു. ഇത്രയും വെള്ളിനാണയങ്ങൾ സമീപകാലത്ത് ഒരുമിച്ച് ലഭിച്ചിട്ടില്ല. എന്നാൽ, വർഷങ്ങൾക്കു മുമ്പ് കാസർകോട്, കൊല്ലത്തെ ഒാച്ചിറ, വയനാട്ടിലെ ചെറുകാട്ടൂർ എന്നിവിടങ്ങളിൽനിന്ന് നാണയങ്ങൾ ലഭിച്ചിരുന്നു. കൃഷി ആവശ്യത്തിന് കുഴിയെടുക്കവെ ചെമ്പുകുടത്തിൽ അടുക്കിെവച്ച നിലയിൽ ലഭിച്ച നാണയങ്ങൾ പരിയാരം പൊലീസ് മുേഖനെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പുരാവസ്തു പുരാരേഖ വകുപ്പിനുവേണ്ടി ഏറ്റുവാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. –െക.ടി. വിബീഷ്
Show Full Article
TAGS:LOCAL NEWS 
Next Story