Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്....

എം.എസ്. മുഹമ്മദ്‌കുഞ്ഞി വിളിക്കുന്നു; സൗജന്യ നീന്തൽ പരിശീലനത്തിനായി

text_fields
bookmark_border
മൊഗ്രാൽ: 27 വർഷമായി മൊഗ്രാൽ കണ്ടത്തിൽ പള്ളി കുളം കേന്ദ്രീകരിച്ച് മൊഗ്രാൽ ദേശീയവേദി പ്രവർത്തകനും കലാകാരനുമായ എം.എസ്. മുഹമ്മദ്‌കുഞ്ഞി നൽകിവരുന്ന സൗജന്യ നീന്തൽപരിശീലനം തുടങ്ങി. ഇതിനകം രണ്ടായിരത്തിൽപരം കുട്ടികൾക്ക് ആൺ--പെൺ ഭേദമന്യേ മുഹമ്മദ്‌കുഞ്ഞി നീന്തൽ അഭ്യസിപ്പിച്ചിട്ടുണ്ട്. വൈകീട്ട് 4.30 മുതൽ 6വരെയാണ് പരിശീലനം നൽകുന്നത്. അവധിദിവസങ്ങളിൽ രാവിലെയും നൽകുന്നുണ്ട്. എട്ടു വയസ്സിനും 18നും ഇടയിലുള്ള കുട്ടികൾക്കാണ് അപേക്ഷവഴി പ്രവേശനം നൽകുന്നത്. മത്സ്യത്തൊഴിലാളികൂടിയായ മുഹമ്മദ്കുഞ്ഞിയുടെ ഈ നിസ്വാർഥസേവനം പരക്കെ പ്രശംസക്ക് പാത്രമായിട്ടുണ്ട്. 28ാം വാർഷികോദ്‌ഘാടനം കുളക്കടവിൽ ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷരീഫ് നിർവഹിച്ചു. മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ്, എം.എ. ഹംസ, ഹാരിസ് ബഗ്ദാദ്, ഷരീഫ് ഗല്ലി, കെ.വി. റഷീദ്, തമ്പു മൊഗ്രാൽ, സിദ്ദീഖ് ഓട്ടോ എന്നിവർ സംബന്ധിച്ചു. ടി.കെ. അൻവർ സ്വാഗതവും എം.എസ്. മുഹമ്മദ്‌കുഞ്ഞി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story