Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംഗപരിമിതർക്ക്...

അംഗപരിമിതർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും

text_fields
bookmark_border
കണ്ണൂർ: അർഹരായ അംഗപരിമിതർക്ക് സഹായ ഉപകരണങ്ങളായ ജോയ്സ്റ്റിക്ക് ഓപറേറ്റഡ് വീൽചെയർ, സ്മാർട്ട് ഫോൺ വിത്ത് സ്ക്രീൻ റീഡർ, ഡെയ്സി പ്ലെയർ, സി.പി വീൽചെയർ, ടോക്കിങ് കാൽക്കുലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യും. ആവശ്യമുള്ളവർ വികലാംഗ സർട്ടിഫിക്കറ്റി​െൻറ പകർപ്പ്, വില്ലേജ് ഓഫിസറിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് (പരിധി ഒരു ലക്ഷം രൂപ), അപേക്ഷകർ ആവശ്യപ്പെടുന്ന ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രാപ്തിയുണ്ടെന്ന് തെളിയിക്കുന്ന വൈകല്യവിഭാഗത്തിൽ സ്പെഷലൈസ് ചെയ്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം ആഗസ്റ്റ് എട്ടിനകം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. സർക്കാർ, സർക്കാറിതര സ്ഥാപനങ്ങൾ/ഏജൻസികൾ മുഖേന ഉപകരണം ലഭിച്ചവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ: 0497 2712255. --------------
Show Full Article
TAGS:LOCAL NEWS 
Next Story