Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമിത വേഗം: വിദ്യാർഥികൾ...

അമിത വേഗം: വിദ്യാർഥികൾ സഞ്ചരിച്ച കാർ വാനിലിടിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: അമിതവേഗത്തിൽ ഓടിച്ച കോളജ് വിദ്യാർഥികളുടെ കാർ ഓമ്നി വാനിലിടിച്ചു. തുടർന്ന് വാൻ ഡ്രൈവറെ ഭീഷണിപ്പെടുത്താനുള്ള വിദ്യാർഥികളുടെ ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ ദേശീയപാതയിൽ ബക്കളത്തിന് സമീപമായിരുന്നു സംഭവം. വളപട്ടണത്തുനിന്നും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥികൾ അമിതവേഗത്തിൽ ഓടിച്ച കാർ എതിരെ വന്ന ഓമ്നി വാനിൽ ഇടിക്കുകയായിരുന്നു. വാനി​െൻറ മുൻഭാഗം തകർന്നെങ്കിലും വിദ്യാർഥികൾ വാൻ ഓടിച്ചയാളോട് കയർക്കുകയായിരുന്നു. ഇതിനിടെ, വിദ്യാർഥികൾ ഫോൺചെയ്ത് കൂടുതൽപേരെ സ്ഥലത്തെത്തിച്ചു. ഇതോടെ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ഇതിനിടയിൽ നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടതോടെ വാക്കേറ്റമായി. സംഭവമറിഞ്ഞെത്തിയ എസ്.ഐ ബിനു മോഹനും സംഘവുമാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. രാവിലെയും വൈകീട്ടുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ കാറിലും ബൈക്കിലുമുള്ള അമിതവേഗ സഞ്ചാരം ഭയപ്പെടുത്തുന്നതായി നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story