Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:43 AM GMT Updated On
date_range 19 July 2017 8:43 AM GMTഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി ആസ്ഥാനമന്ദിര ഉദ്ഘാടനം നാളെ
text_fieldsഇരിട്ടി: സീറോ മലബാര്‍സഭ വൈദിക പരിശീലനകേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി ആസ്ഥാനമന്ദിരത്തിെൻറയും ഗ്രന്ഥാലയത്തിെൻറയും ആശീര്‍വാദവും ഉദ്ഘാടനവും നാളെ രാവിലെ10.30ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിക്കും. സീറോ മലബാര്‍സഭയുടെ മൂന്നാമത് വൈദിക പരിശീലനകേന്ദ്രമായി കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി 2000 സെപ്റ്റംബര്‍ ഒന്നിനാണ് സ്ഥാപിതമായത്. 2003ല്‍ ഫിലോസഫി ബ്ലോക്കും 2007ല്‍ തിയോളജി ബ്ലോക്കും ചാപ്പലും നിര്‍മാണം പൂര്‍ത്തിയാക്കി കൂദാശചെയ്തു. ഈ കേന്ദ്രത്തിലൂടെ 175 വൈദികാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഇപ്പോള്‍ 144 പേര് പഠിക്കുന്നു. 16 സ്ഥിരം അധ്യാപകരും 30 സന്ദര്‍ശക അധ്യാപകരും ഉണ്ട്. മലബാര്‍ തിയോളജിക്കല്‍ റിവ്യൂ എന്ന ത്രൈമാസികയും ഗുഡ്ഷെപ്പേര്‍ഡ് ബുക്സ് എന്ന പ്രസിദ്ധീകരണവിഭാഗവും മുപ്പതിനായിരത്തിലധികം പുസ്തകങ്ങളും ആനുകാലികങ്ങളും അടങ്ങുന്ന ലൈബ്രറി പുതിയ ആസ്ഥാനമന്ദിരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാലത്തിെൻറ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വെല്ലുവിളികള്‍ അതിജീവിക്കാനുതകുന്ന വിധത്തില്‍ ദൈവശാസ്ത്ര, തത്ത്വശാസ്ത്ര പഠനസംവിധാനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളതെന്നും റെക്ടർ ഡോ. ഇമ്മാനുവല്‍ ആട്ടേല്‍, പ്രഫസര്‍മാരായ ഡോ. തോമസ് വള്ളിയാനിപ്പുറം, ഡോ. ഫിലിപ് മറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.
Next Story