Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 9:01 AM GMT Updated On
date_range 18 July 2017 9:01 AM GMTനഴ്സുമാരുടെ സമരത്തിന് പിന്തുണയേറുന്നു
text_fieldsസമരത്തിന് പിന്തുണയേറുന്നു കണ്ണൂർ: കണ്ണൂരിലെ സൂര്യ ട്രസ്റ്റ് അധികൃതരും പിന്തുണയുമായെത്തി. 10,000 രൂപ സമരസഹായഫണ്ട് നൽകിയാണ് സൂര്യ ട്രസ്റ്റ് ഭാരവാഹി സമരപ്പന്തൽ വിട്ടത്. താണ സ്പെഷാലിറ്റി ആശുപത്രിയിൽ സമരക്കാർക്ക് പിന്തുണയുമായി യുവമോർച്ച പ്രവർത്തകരെത്തി. യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. കൊയിലി ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് െഎക്യദാർഢ്യമറിയിച്ച് സംസാരിച്ചു. തൊഴിൽസമരം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ സമരപ്പന്തലുകളിലും യു.ഡി.എഫ് കണ്ണൂർ മണ്ഡലം നേതാക്കളായ സുരേഷ്ബാബു എളയാവൂർ, സി.എ. അജീർ, പി.എസ്. അമീനുല്ല, കെ.പി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പിന്തുണയറിയിച്ചു. ബഹുജനമാർച്ച് നാളെ കണ്ണൂർ: നഴ്സുമാരുടെ സമരത്തിന് െഎക്യദാർഢ്യമറിയിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തിൽ 19ന് നടക്കുന്ന ബഹുജനമാർച്ച് വിജയിപ്പിക്കാൻ സമരസഹായസമിതിയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച സമരസഹായസമിതി ഭാരവാഹികൾ മുഴുവൻ സമരപ്പന്തലുകളും സന്ദർശിച്ച് െഎക്യദാർഢ്യം അറിയിക്കും.
Next Story