Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:43 AM GMT Updated On
date_range 18 July 2017 8:43 AM GMTആറളം ഫാം സാമ്പത്തിക പ്രതിസന്ധിയിൽ; ജൂൺ മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല
text_fieldsകേളകം: സമരങ്ങളുടെ 'കൃഷിയിട'മായ ആറളം ഫാമിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്തില്ല. പ്രതിമാസം 1.5 കോടി രൂപ ശമ്പള വിതരണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ട ഫാമിൽ ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാത്തതിനാൽ വീണ്ടും സമരത്തിേലക്ക് നീങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികളും ജീവനക്കാരും. സർക്കാർ സഹായം അനിവാര്യമായിരിക്കെ അതിനുള്ള നടപടികൾ ഉണ്ടാവാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ജില്ല കലക്ടർ ചെയർമാനായ ആറളം ഫാമിങ് കോർപറേഷൻ പതിമൂന്നംഗ ഡയറക്ടർ ബോർഡാണ് ഭരിക്കുന്നത്. എന്നാൽ, ഫാം ആസ്ഥാനത്ത് ചുമതലയുള്ള മാനേജിങ് ഡയറക്ടർക്ക് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവിെടയുള്ളത്. പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള ഫാമിെൻറ സംരക്ഷണത്തിനായി നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമായിട്ടില്ല. വരവിൽ കൂടുതൽ ചെലവുള്ള ഫാമിെൻറ നിലനിൽപിന് സർക്കാർ മാർഗനിർദേശങ്ങളും അനിവാര്യമാണ്. കാലവർഷം കനത്തതോടെ റബർ തോട്ടങ്ങളിൽ ടാപ്പിങ് നിർത്തിയതും കശുവണ്ടി സീസൺ കഴിഞ്ഞതുമാണ് നിലവിെല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. നടീൽ വസ്തുക്കളുടെ നഴ്സറിയിലെ നാമമാത്ര വരുമാനമാണ് ഇപ്പോഴുള്ളത്. ഫാമിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് പോലും ഇത് തികയുന്നിെല്ലന്നതാണ് അവസ്ഥ. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികൾ ചുവപ്പ് നാടയിലാണ്. മുൻ സർക്കാർ 2005 ഒക്ടോബറിൽ ഫാമിെൻറ വികസനത്തിനും നിലനിൽപ്പിനുമായി 20 കോടി രൂപയുടെ വൈവിധ്യവത്കരണ പദ്ധതികൾക്ക് പദ്ധതിയിട്ടിരുന്നു. തുടർന്ന് നബാർഡ് ധനസഹായത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഫലവത്തായില്ല. തുടർന്ന് വന്ന ഇടത് സർക്കാർ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ കരിഞ്ഞുണങ്ങുകയാണ് ആറളത്തിെൻറ കാർഷിക പ്രതീക്ഷകൾ.
Next Story