Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:03 AM GMT Updated On
date_range 18 July 2017 8:03 AM GMTകണ്ണൂർ^കോഴിക്കോട് റൂട്ടിൽ െട്രയിൻഗതാഗതത്തിന് നിയന്ത്രണം
text_fieldsകണ്ണൂർ-കോഴിക്കോട് റൂട്ടിൽ െട്രയിൻഗതാഗതത്തിന് നിയന്ത്രണം കണ്ണൂർ: കോഴിക്കോട്-കണ്ണൂർ റൂട്ടിൽ പാളംമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ട്രെയിൻഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന് റെയിൽേവ അധികൃതർ അറിയിച്ചു. 18, 20, 21, 23, 25, 26 തീയതികളിലാണ് ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക. ഇൗ ദിവസങ്ങളിൽ രാവിലെ എട്ടിന് കണ്ണൂരിലെത്തുന്ന മംഗളൂരു-കോഴിക്കോട് പാസഞ്ചർ, രാവിലെ 10.50ന് കണ്ണൂരിലെത്തുന്ന മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ എന്നിവ കണ്ണൂർവരെ മാത്രമെ സർവിസ് നടത്തുകയുള്ളൂ. കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോെട്ടത്തി സർവിസ് അവസാനിപ്പിക്കും. ഉച്ചക്ക് 2.05ന് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഇൗ ദിവസങ്ങളിൽ പൂർണമായും റദ്ദ്ചെയ്യും. മംഗളൂരു-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് ഷൊർണൂരിലെത്തുേമ്പാൾ 50 മിനിറ്റ് വൈകും. നാഗർകോവിലിൽനിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസും രണ്ട് മണിക്കൂറോളം വൈകിയോടുമെന്നാണ് റെയിൽേവ അധികൃതർ അറിയിച്ചിരിക്കുന്നത്. ട്രെയിനുകൾ വൈകിയോടുന്നത് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക.
Next Story