Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവേശനം റദ്ദാക്കിയ...

പ്രവേശനം റദ്ദാക്കിയ നടപടി: കണ്ണൂര്‍ മെഡിക്കല്‍ കോളജ്​ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്ന്​ രമേശ് ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: പ്രവേശന മേല്‍നോട്ട കമ്മിറ്റി പ്രവേശനം റദ്ദാക്കിയതു മൂലം പഠനം മുടങ്ങിയ അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാന്‍ ഇടപടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 2016–17 എം.ബി.ബി.എസ് ബാച്ചിലെ 150 വിദ്യാർഥികളുടെ പ്രവേശനമാണ് മാനദണ്ഡങ്ങള്‍ ലംഘിെച്ചന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയത്. ഇതിനെതിരെ മാനേജ്മ​െൻറ് ഹൈകോടതിയിലും സുപ്രീംകോടതിയിലും പോയെങ്കിലും പ്രവേശനം റദ്ദാക്കിയ തീരുമാനം കോടതികള്‍ ശരിവെക്കുകയായിരുന്നു. ഇതോടെ 150 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. മാനേജ്മ​െൻറി​െൻറ കെടുകാര്യസ്ഥതക്കും വീഴ്ചക്കും വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ശരിയെല്ലന്നും അവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story