Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:30 AM GMT Updated On
date_range 17 July 2017 8:30 AM GMTഫാഷിസത്തെ ചെറുക്കാൻ ജനകീയ െഎക്യം കെട്ടിപ്പടുക്കണം -^കാനം രാജേന്ദ്രൻ
text_fieldsഫാഷിസത്തെ ചെറുക്കാൻ ജനകീയ െഎക്യം കെട്ടിപ്പടുക്കണം --കാനം രാജേന്ദ്രൻ കണ്ണൂർ: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യത്ത് വളർന്നുവരുന്ന ഫാഷിസത്തെ ചെറുക്കാൻ ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻ.ഇ. ബാലറാം-പി.പി. മുകുന്ദൻ അനുസ്മരണസമ്മേളനം കണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ ചെറുക്കാൻ തങ്ങൾമാത്രം മതിയെന്ന ചിലരുടെ നിലപാടിനോട് സി.പി.െഎക്ക് യോജിപ്പില്ല. സി.പി.െഎയും സി.പി.എമ്മും തമ്മിൽ ഇപ്പോഴുള്ള ഐക്യംപോലെ മറ്റ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും ജനാധിപത്യശക്തികളെയും ഒരുമിപ്പിച്ച് വിശാല ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്. െതരഞ്ഞെടുപ്പ് സഖ്യമായി ഇതിനെ കാണുന്നത് ശരിയല്ല. കേന്ദ്രത്തിൽ ഇടതുപക്ഷത്തിെൻറ പിന്തുണയോടെ ഒന്നാം യു.പി.എ സർക്കാർ ഭരിക്കുമ്പോൾ കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നുവെന്നതും ഓർക്കണമെന്ന് കാനം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ദേശീയ കൗൺസിൽ അംഗങ്ങളായ കെ.ഇ. ഇസ്മയിൽ, അഭയ് സാഹു, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.വി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. അഭയ് സാഹുവിന് സി. രവീന്ദ്രൻ ഉപഹാരം നൽകി. കണ്ണൂർ--കാസർകോട് ജില്ലകളിലെ ബീഡി-, കൈത്തറി തൊഴിലാളികളുടെ മക്കളിൽ മികച്ച വിജയംനേടിയ വിദ്യാർഥികൾക്ക് പി.പി. മുകുന്ദൻ സ്മാരക എൻഡോവ്മെൻറ് വിതരണംചെയ്തു. കൃഷിഭൂമി പുരസ്കാര ജേതാക്കളായ കെ.എം. ദാമോദരൻ, കെ.എം. രാജൻ എന്നിവരെ അനുമോദിച്ചു.
Next Story