Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:27 AM GMT Updated On
date_range 17 July 2017 8:27 AM GMTസെമിനാർ സംഘടിപ്പിച്ചു
text_fieldsതലശ്ശേരി: മുഴുവൻ വീടുകളിലും മഴവെള്ളസംഭരണി സ്ഥാപിക്കണമെന്ന് കില എക്സ്റ്റൻഷൻ ഫാക്കൽറ്റി ഹംസക്കുട്ടി ആവശ്യപ്പെട്ടു. തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ തലശ്ശേരിയിൽ സംഘടിപ്പിച്ച 'മാലിന്യം സംസ്കരണരീതികളും മഴവെള്ളസംഭരണ മാർഗനിർദേശങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിലെ മാലിന്യം ഉറവിടകേന്ദ്രത്തിൽതന്നെ സംസ്കരിക്കണമെന്ന് സാമൂഹ്യ മയ്യഴി സെക്രട്ടറി സി.കെ. രാജലക്ഷ്മി നിർദേശിച്ചു. സെമിനാർ നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ വൈസ് ചെയർമാൻ വി.പി. അഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ നജ്മാ ഹാഷിം, തലശ്ശേരി ജനറൽ ആശുപത്രി െഡപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജീവൻ, സെക്രട്ടറി ഒ.വി. സഹീർ, സി.പി. ഹസൻ എന്നിവർ സംസാരിച്ചു.
Next Story